വെങ്കട് പ്രഭു ചിത്രം ‘പാര്‍ട്ടി’യില്‍ നിര്‍ണായക കഥാപാത്രവുമായി ജയറാം

jayaram

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പാര്‍ട്ടി എന്ന ചിത്രത്തില്‍ നിര്‍ണായക കഥാപാത്രമായി ജയറാം എത്തുന്നു.

ജയ്, ബോബി സിന്‍ഹ, പ്രേംജി, കായല്‍ ചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ പധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രമ്യാ കൃഷ്ണനും നാസറും സത്യരാജും പാര്‍ട്ടിയുടെ ഭാഗമാകുന്നുണ്ട്.

പ്രേംജി സംഗീത സംവിധായകനാകുന്നു എന്ന പ്രത്യേകതയും പാര്‍ട്ടിക്കുണ്ട്. സരോജ എന്ന ചിത്രത്തിനു ശേഷം ജയറാമും വെങ്കട് പ്രഭുവും ഒന്നിക്കുന്ന ചിത്രമാണിത്.

സമുദ്രക്കനി സംവിധാനം ചെയ്യുന്ന ആകാശമിഠായി, കാവല്‍ മാലാഖ, ഭാഗ്മതി എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുകയാണ് ജയറാം.

അച്ചായന്‍സ് ആണ് ജയറാമിന്റെതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം.

Top