jayaram play back singing in aadum puli um

ഒരു നീണ്ട ഇടവേളയ്ക്കുശേഷം ജയറാം വീണ്ടും ഗായകനാവുന്നു.കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ആടുപുലിയാട്ടത്തിനായാണ് ജയറാം പാട്ടുകാരനാവുന്നത്.

രതീഷ് വേഗയുടെ സംഗീത സംവിധാനനത്തിലാണ് ജയറാം വീണ്ടും പാട്ടുകാരനാവുന്നത്.പൊട്ടിച്ചിരിയുടെ വെട്ടിക്കെട്ടുകാരായ രമേഷ് പിഷാരടിയും പാഷാണം ഷാജിയും പാട്ടുകാരായി ഒപ്പമുണ്ട്.

കൈതപ്രം ദാമോദരന്‍ നമ്പൂതിരിയടക്കമുള്ളവരാണ് ചിത്രത്തിനായി പാട്ടുകള്‍ എഴുതിയിരിക്കുന്നത്. പി.ജയചന്ദ്രന്‍, നടി മംമ്തമോഹന്‍ദാസ്, റിമി ടോമി, നജീം അര്‍ഷാദ് എന്നിവരും ചിത്രത്തില്‍ പാടിയിട്ടുണ്ട്. ഏപ്രില്‍ ആറിന് അങ്കമാലിയില്‍ ചിത്രത്തിലെ പാട്ടുകള്‍ പുറത്തിറക്കും. വിഷുവിന് ആടുപുലിയാട്ടം തീയേറ്ററുകളിലെത്തും.

Top