കഥാപാത്രമാകാൻ ജയറാമിന്റെ മൊട്ടയടി ; വൈറലായി പാർവതി പകർത്തിയ വീഡിയോ

Panchavarnathatha

ഭിനയിക്കുന്ന കഥാപാത്രമാകാൻ പുതിയ രൂപങ്ങൾ നടീനടന്മാർ സ്വീകരിക്കുന്നത് സാധാരണമാണ്. അത്തരത്തിൽ പുതിയ ചിത്രത്തിന് വേണ്ടിയുള്ള ജയറാമിന്റെ മൊട്ടയടി സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഇപ്പോൾ.

മലയാളികളുടെ കോമഡി രാജാവ് രമേശ് പിഷാരടി ആദ്യമായി സംവിധായകന്റെ വേഷത്തിലെത്തുന്ന പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിനായി ജയറാം തല മൊട്ടയടിക്കുന്ന വീഡിയോ ആണ് ‘ഈ വീഡിയോ കണ്ടാല്‍ നിങ്ങള്‍ ഞെട്ടും’ എന്ന കുറിപ്പോടെ പിഷാരടി പങ്കുവച്ചത്.

ജയറാമിന്റെ ഭാര്യയും നടിയുമായ പാര്‍വതിയാണ് വീഡിയോ പകര്‍ത്തിയത്. ജയറാമിന്റെ മഴവില്‍ക്കാവടി എന്ന ചിത്രത്തിലെ രംഗങ്ങളും കോര്‍ത്തിണക്കിയാണ് വീഡിയോ പുറത്തുവിട്ടിട്ടുള്ളത്.

ഈ വീഡിയോ കണ്ടാല്‍ നിങ്ങള്‍ ഞെട്ടും!???? ജയറാമും , കുഞ്ചാക്കോ ബോബനും നായകന്മാരാകുന്ന ‘ പഞ്ചവര്‍ണ്ണതത്ത ‘ എന്ന ചിത്രത്തിന് വേണ്ടി ജയറാമേട്ടന്‍ മൊട്ടയടിക്കുന്ന ദൃശ്യങ്ങള്‍ പാര്‍വ്വതിചേച്ചി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി . ഇന്നലെ വേലായുധന്‍കുട്ടി എന്ന അപരന്‍ കഥാനായകന് മേക്കപ്പ്മാന്‍ ആയി. ഞെട്ടണം please .. എന്നാണ് രമേശ് പിഷാരടി ഫെയ്‌സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

ജയറാം വ്യത്യസ്തമാര്‍ന്ന ലുക്കിൽ എത്തുന്ന ചിത്രത്തിൽ നായിക അനുശ്രീയാണ്.ചിരിയുടെ വിരുന്നൊരുക്കാന്‍ സലീം കുമാര്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്.ഹരി പി നായരും പിഷാരടിയും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.ജയചന്ദ്രൻ ഈണം നല്‍കിയിരിക്കുന്ന പാട്ടുകൾക്ക് ഔസേപ്പച്ചന്റേതാണ് പശ്ചാത്തല സംഗീതം.മണിയന്‍ പിള്ള രാജുവാണ് ചിത്രം നിർമ്മിക്കുന്നത്.

Top