ജയറാം-അനീഷ് അന്‍വര്‍ ചിത്രം ‘ഗ്രാന്‍ഡ് ഫാദര്‍’ ഒരുങ്ങുന്നു

jayaram

മേഷ് പിഷാരടിയുടെ സംവിധാനത്തിലൊരുങ്ങിയ പഞ്ചവര്‍ണ തത്തയ്ക്ക് ശേഷം ജയറാം നായകവേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ലോനപ്പന്റെ മാമോദീസ. ലിയോ ആണ് ഈ കോമഡി ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോള്‍ ജയറാം അനീഷ് അന്‍വര്‍ ചിത്രത്തിലും അഭിനയിക്കാനൊരുങ്ങുകയാണ്.

ഗ്രാന്‍ഡ് ഫാദര്‍ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രം അടുത്ത ആഴ്ച ചിത്രീകരണം ആരംഭിക്കും. അജിത സിനിമാസിന്റെ ബാനറില്‍ ഹസീബ് ഹനീഫ്, മഞ്ജു ബാദുഷ, അജി മേടയില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബൈജു സന്തോഷ്, എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. സംവിധായകന്‍ ജോണി ആന്റണിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഡ്രാമയില്‍ അദ്ദേഹം പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.

Top