ജയറാം നായകനാകുന്ന പുതിയ ചിത്രം ‘പട്ടാഭിരാമന്‍’: മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു

യറാമും കണ്ണന്‍ താമരകുളവും വീണ്ടുമൊന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം പട്ടാഭിരാമന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ദിനേശ് പള്ളത്താണ്.

മിയ ജോര്‍ജ്, ഷീലു അബ്രാഹം, രമേശ് പിഷാരടി, നന്ദു, സായികുമാര്‍, തമിഴ് നടന്‍ മഹീന്ദ്രന്‍, പാര്‍വതി നമ്പ്യാര്‍, ലെന, ഷംനാ കാസിം,ബൈജു സന്തോഷ്, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, പ്രജോദ് കലാഭവന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

കൈതപ്രം, മുരുകന്‍ കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് സംഗീതം ഒരുക്കുന്നത് ജയചന്ദ്രന്‍ ആണ്. അബ്ബാം മൂവീസിന്റെ ബാനറില്‍ അബ്രാഹം മാത്യു ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top