ജയറാമിന്റെ പട്ടാഭിരാമനില്‍ മിയാ ജോര്‍ജ്ജും മുഖ്യ കഥാപാത്രമായി എത്തുന്നു

യറാം നായകനാകുന്ന പുതിയ ചിത്രം പട്ടാഭിരാമനില്‍ ശക്തമായ സ്ത്രീ കഥാപാത്രമായി മിയാ ജോര്‍ജും എത്തുന്നു. കണ്ണന്‍ താമരക്കുളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയറാമും കണ്ണന്‍ താമരക്കുളവും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. ഷീലു ഏബ്രഹാമാണ് ചിത്രത്തിലെ മറ്റൊരു ശക്തമായ സ്ത്രീ കഥാപാത്രമായി എത്തുന്നത്.

മൃദുല, സായ് കുമാര്‍, ബൈജു സന്തോഷ്. ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, രമേഷ് പിഷാരടി, നന്ദു, ബിജു പപ്പന്‍, ജയന്‍ ചേര്‍ത്തല, ലെന, പാര്‍വതി നമ്പ്യാര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. കൈതപ്രം ,മുരുകന്‍ കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് സംഗീതം ഒരുക്കുന്നത് എം.ജയചന്ദ്രനാണ്. അബാം മൂവീസിന്റെ ബാനറില്‍ ഏബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ദിനേശ്‌ പള്ളത്താണ്.

Top