ജയറാമിനെ നായകനാക്കി സലിം കുമാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ദൈവമേ കൈ തൊഴാം കെ. കുമാറാകണം.
ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തെത്തി. അനുശ്രീയാണ് നായിക.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഈരാറ്റുപേട്ടയില്‍ ആരംഭിച്ചു .
കെ. കുമാര്‍ എന്നാണ് ജയറാം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
കുടുംബ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ശ്രീനിവാസനും നെടുമുടി വേണുവുമാണ് മറ്റ് പ്രധാന താരങ്ങള്‍.
യുണൈറ്റഡ് ഗ്ളോബല്‍ മീഡിയയുടെ ബാനറില്‍ ആല്വിന് ആന്റണിയും ഡോ. സഖറിയാ തോമസും ശ്രീജിത്തും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.