ജയറാം ചിത്രം ‘ലോനപ്പന്റെ മാമ്മോദീസ’ ; ടീസര്‍ പുറത്തിറങ്ങി

ചെറിയൊരിടവേളയ്ക്കുശേഷം ജയറാം കുടുംബനായക വേഷമണിയുന്ന ചിത്രമാണ് ലോനപ്പന്റെ മാമ്മോദീസ. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ലിയോ തദേവൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷിനോയ് മാത്യുവാണ് ചിത്രം നിര്‍മിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അങ്കമാലി ഡയറീസ് ഫെയിം അന്നാരാജനും കനിഹയുമാണ് നായികമാരായെത്തുന്നത്.

വാച്ച് കടയുടെ ഉടമസ്ഥനായ ലോനപ്പന്‍ എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. ജയറാമിനൊപ്പം നിരവധി സിനിമകളില്‍ വേഷമിട്ട എം.പി കൂടിയായ ഇന്നസെന്റ് അധ്യാപകന്റെ വേഷത്തിലെത്തുന്നുണ്ട്. ഈവ പവിത്രന്‍, നിഷ സാരംഗ്, ദിലീഷ് പോത്തന്‍, ശാന്തികൃഷ്ണ, ഹരീഷ് കണാരന്‍, അലന്‍സിയര്‍, ജോജു ജോര്‍ജ്, നിയാസ് ബക്കര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

Top