മണിരത്‌നം ചിത്രത്തില്‍ ജയറാമും പ്രധാനവേഷത്തില്‍

ണിരത്‌നത്തിന്റെ പുതിയ ചിത്രത്തില്‍ ജയറാം പ്രധാനവേഷത്തിലെത്തുന്നതായി റിപ്പോര്‍ട്ട്. കല്‍ക്കി രചിച്ച പൊന്നിയിന്‍ സെല്‍വന്‍ എന്ന തമിഴ് നോവലിനെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണിത്. ഐശ്വര്യ റായ് ബച്ചന്‍ ചിത്രത്തില്‍ നായികയായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അരുള്‍മൊഴി വര്‍മ്മന്‍ എന്ന ചോള രാജാവിന്റെ ജീവിതമാണ് നോവലിന്റെ പ്രമേയം. വിക്രം, അമിതാഭ് ബച്ചന്‍ , ജയം രവി, കീര്‍ത്തി സുരേഷ്, കാര്‍ത്തി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുമെന്നാണ് വിവരം. ഇരുവര്‍, ഗുരു, രാവണ്‍ എന്നിവയ്ക്ക് ശേഷം ഐശ്വര്യ നായികയാവുന്ന മണിരത്‌നം ചിത്രം കൂടിയാണിത്.

Top