ബിജെപിയിലേക്കില്ല ; വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ ജയരാജൻ പരാതി നൽകി

കണ്ണൂര്‍ : ബിജെപി നേതാക്കളുമായി ചർച്ച നടത്തിയെന്ന വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ സിപിഎം സംസ്ഥാന സമിതി അംഗവും മുന്‍ ജില്ലാ സെക്രട്ടറിയുമായ പി.ജയരാജൻ പൊലീസിൽ പരാതി നൽകി. വ്യാജരേഖകളുണ്ടാക്കി അപകീർത്തിപ്പെടുത്തുന്നെന്ന് ചൂണ്ടിക്കാട്ടി കണ്ണൂർ ഡി.വൈ.എസ്.പിക്കാണ് ജയരാജൻ പരാതി നൽകിയത്.

ബിജെപിയില്‍ ചേരുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ സംഘപരിവാര്‍ ഗ്രൂപ്പുകളും മുസ്ലീം തീവ്രവാദ ഗ്രൂപ്പുകളുമാണെന്നാണ് ജയരാജന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

Top