jayarajan against yoga in kannur police station

p-jayarajan

കണ്ണൂര്‍: കണ്ണൂരില്‍ പൊലീസുകാര്‍ക്കായി പതഞ്ജലിയുടെ നേതൃത്വത്തില്‍ നടത്തിയ യോഗ ക്യാമ്പിനെതിരേ സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ രംഗത്ത്.

മതസങ്കുചിത വീക്ഷണത്തോടെയാണ് യോഗ നടത്തുന്നതെന്നും യോഗ സിലബസ് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തലശേരി സബ് ഡിവിഷനിലെ നൂറ്റമ്പതോളം പോലീസുകാര്‍ക്കാണ് ഇന്നു രാവിലെ യോഗ പരിശീലനം നല്‍കിയിരുന്നത്.

തലശേരി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ രാവിലെ ഏഴുമണിയോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഡിജിപിയുടെ സര്‍ക്കുലറിനെത്തുടര്‍ന്ന് തലശേരി ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരമായിരുന്നു യോഗ.

പതഞ്ജലിയുടെ നേതൃത്വത്തില്‍ നടന്ന യോഗ പരിശീലനത്തില്‍ എസ്‌ഐമാരും സിഐമാരുമുള്‍പ്പെടെ നൂറ്റമ്പതോളം പോലീസുകാര്‍ പങ്കെടുത്തിരുന്നു.

ബിജെപി-ആര്‍എസ്എസ് പരിപാടികളില്‍ ഉപയോഗിക്കുന്ന ഭാരത് മാതാ കീജയ്, വന്ദേമാതരം, ഓംകാരം തുടങ്ങിയ പദപ്രയോഗങ്ങള്‍ യോഗയ്ക്കിടെ ആവര്‍ത്തിച്ച് പറയിപ്പിച്ചതായി ഒരുവിഭാഗം പോലീസുകാര്‍ ഉന്നതോദ്യോഗസ്ഥരോട് പരാതി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യോഗ പരിശീലനത്തിനെതിരേ പി ജയരാജന്‍ രംഗത്തെത്തിയത്.

Top