ജയരാജിന്റെ നവരസ പരമ്പരയിലേക്ക് ‘രൗദ്രം’ : പ്രമേയം ‘നിപ’

jayaraj

ന്റെ നവരസ പരമ്പരയിലേക്ക് പുതിയൊരു ചിത്രം കൂടി എത്തുന്നു. കേരളത്തെയാകെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് രോഗത്തെക്കുറിച്ചാണ് സംവിധായകന്‍ ജയരാജ് സിനിമയെടുക്കുന്നത്. ചിത്രത്തിന് രൗദ്രം എന്ന് പേരിട്ടു. നവരസ പരമ്പരയില്‍ ആറാമതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ഭയാനകത്തെ കുറിച്ച് സംസാരിക്കാന്‍ കോഴിക്കോട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ജയരാജ് ഇക്കാര്യം വ്യക്തമാക്കിയത്.

സിനിമാ മേഖലയില്‍ നടക്കുന്ന പ്രശ്‌നങ്ങളല്ല, മറിച്ച് സമൂഹത്തിലെ പ്രശ്‌നങ്ങളാണ് തന്നെ ഏറെ ബാധിക്കുന്നതെന്ന് ജയരാജ് പറഞ്ഞു. സിനിമയ്ക്കുള്ള ബീജവുമായാണ് തന്‍ മടങ്ങുന്നത്. നിപ്പയെക്കുറിച്ചുള്ള ചിത്രം രൗദ്രരസത്തില്‍ ഒരുക്കാനാവുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും കൂടുതല്‍ പഠിക്കാനായി കോഴിക്കോട് വരുമെന്നും ജയരാജ് വ്യക്തമാക്കി.

ശാന്തം, കരുണം, ഭീഭത്സം, അത്ഭുതം, വീരം, ഭയാനകം, എന്നീ ചിത്രങ്ങളുടെ ശ്രേണിയിലേക്കാണ് രൗദ്രം എത്തുന്നത്. ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് ജയരാജ് പറഞ്ഞു.

Top