ജയരാജിന്റെ ‘ഹാസ്യം’ ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്

ടന്‍ ഹരിശ്രീ അശോകനെ കേന്ദ്രകഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത ‘ഹാസ്യം’ എന്ന ചിത്രം ചൈനയിലെ ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നവരസ പരമ്പരയില്‍ ജയരാജ് ഒരുക്കിയ എട്ടാമത്തെ സിനിമയാണിത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി കഡാവര്‍ എത്തിക്കുന്നതടക്കം പല ജോലികള്‍ ചെയ്തു ജീവിക്കുന്ന ‘ജപ്പാന്‍’ എന്നയാളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

ജൂലൈ 18 മുതല്‍ 27 വരെയാണ് നേരത്തെ ഷാങ്ഹായ് ചലച്ചിത്രമേളയുടെ പ്രഖ്യാപിച്ചിരിക്കുന്ന സമയം. മേളയുടെ പനോരമ വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുത്തിരിക്കുന്നത്. കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് കര്‍ശനമായ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും ചലചിത്രമേള നടക്കുക. സബിത ജയരാജ്, ഉല്ലാസ് പന്തളം, ഷൈനി സാറ, കെപിഎസി ലീല, ഡോ. പി എം മാധവന്‍, വാവച്ചന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.

ചിത്രത്തിന്റെ രചനയും ജയരാജിന്റേതാണ്. ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് വിനോദ് ഇല്ലമ്പള്ളിയും എഡിറ്റിംഗ് വിപിന്‍ മണ്ണൂരുമാണ്. എപ്പോക്ക് ഫിലിംസിന്റെ ബാനറില്‍ ജഹാംഗീര്‍ ഷംസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Top