ജയം രവിയുടെ ഹിറ്റ് ചിത്രം ‘തനി ഒരുവന്‍’ ; രണ്ടാം ഭാഗവും എത്താന്‍ ഒരുങ്ങുന്നു

jayam revi

യം രവിയെ നായകനാക്കി മോഹന്‍രാജ സംവിധാനം ചെയ്ത തനി ഒരുവന്റെ വിജയത്തിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുകയാണ്. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

തിരക്കഥാ ജോലികള്‍ പൂര്‍ത്തിയായികൊണ്ടിരിക്കുന്ന ‘തനി ഒരുവന്‍ 2’ ഒന്നാം ഭാഗം പോലെ വില്ലനും നായകനും തമ്മിലുള്ള സൈക്കോളജിക്കല്‍ യുദ്ധം തന്നെയായിരിക്കുമെന്നാണ് സൂചന.

ഒന്നാം ഭാഗത്തിലെ അരവിന്ദ് സ്വാമിയുടെ വില്ലന്‍ കഥാപാത്രം നായകനെക്കാള്‍ കൈയടി നേടിയിരുന്നു.

ശിവകാര്‍ത്തികേയനും നയന്‍താരയും ഒന്നിക്കുന്ന വേലൈക്കാരനാണ് മോഹന്‍രാജയുടേതായി തിയേറ്ററുകളില്‍ റിലീസായ പുതിയ ചിത്രം.

 

 

 

Top