‘വിക്രാന്ത് കൊണ്ടുവരാൻ ബ്രിട്ടനിൽ പോയവരിൽ ജയനും’; എൻ എസ് മാധവൻ

ns madhavan

വിക്രാന്തുമായി ബന്ധപ്പെട്ട വാർത്തകളാണ് രണ്ട് മൂന്ന് ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഇപ്പോഴിതാ എഴുത്തുകാരൻ എൻ എസ് മാധവൻ പങ്കുവച്ച ട്വീറ്റ് ഇപ്പോൾ ശ്രദ്ധനേടുകയാണ്. ഐ എൻ എസ് വിക്രാന്ത് ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലെത്തിക്കാൻ പോയവരിൽ നടൻ ജയനും ഉണ്ടായിരുന്നുവെന്ന് മാധവൻ ട്വീറ്റ് ചെയ്യുന്നു.

“1961 ഇൽ ബ്രിട്ടീഷ് നിർമ്മിത എച് എം എസ് ഹെർക്കുലീസ് എന്ന വിമാനവാഹിനിക്കപ്പൽ ( പിന്നീട് ഐ എൻ എസ് വിക്രാന്ത് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു) ഇന്ത്യ വാങ്ങിയപ്പോൾ അത് ഇന്ത്യയിലെത്തിക്കാൻ പോയവരുടെ കൂട്ടത്തിൽ കൊല്ലം സ്വദേശി കൃഷ്ണൻ നായരുമുണ്ടായിരുന്നു. പിന്നീട് അയാൾ ജയൻ എന്ന മറ്റൊരു പേരിൽ സിനിമയിൽ ചേർന്നു, കേരളത്തിന്റെ ആദ്യ സൂപ്പർഹീറോ ആയി”, എന്നാണ് എൻ എസ് മാധവൻ ട്വീറ്റ് ചെയ്തത്.

https://twitter.com/NSMlive/status/1565683959903637506?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1565683959903637506%7Ctwgr%5E036785d197370cb78627c08fad17110069d96ed7%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FNSMlive%2Fstatus%2F1565683959903637506%3Fref_src%3Dtwsrc5Etfw

20,000 കോടിരൂപ ചെലവഴിച്ച് രാജ്യത്ത് നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. 76 ശതമാനം ഇന്ത്യൻ നിർമ്മിത വസ്തുക്കൾ ഉപയോഗിച്ചാണ് 15 വർഷം കൊണ്ട് കപ്പൽ നിർമ്മാണ് പൂർത്തിയാക്കിയത്. രാജ്യത്ത് നിർമിച്ചതിൽ വച്ച് ഏറ്റവും വലിയ വിമാന വാഹിനി യുദ്ധ കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. രണ്ട് ഫുട്ബോൾ കളിക്കളങ്ങളുടെ വലിപ്പമുണ്ട് കപ്പലിന്‍റെ ഫ്ലൈറ്റ് ഡെക്കിന്. കൊച്ചി കപ്പൽ ശാലയിലാണ് രാജ്യത്തിന് അഭിമാനമായ ഈ യുദ്ധ കപ്പൽ നിർമിച്ചത്.

 

Top