ജയമോഹന് തികഞ്ഞ അഹങ്കാരവും വംശീയതയും ഒപ്പം അതിലൊരു സംഘപരിവാര്‍ കുബുദ്ധിയും ഉണ്ട്; ലാലി പി എം

ഞ്ഞുമ്മല്‍ ബോയ്‌സിനെ മുന്‍നിര്‍ത്തി മലയാളികള്‍ക്കും മലയാള സിനിമക്കെതിരെയും മോശം പരാമര്‍ശം നടത്തിയ തമിഴ് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹനെതിരെ നടിയും ആക്ടിവിസ്റ്റുമായ ലാലി പി എം. ജയമോഹന്‍. പറഞ്ഞ വിമര്‍ശനങ്ങള്‍ ഒരു സിനിമ വരുമ്പോള്‍ ഉണ്ടാകേണ്ടതല്ല എന്നും ഒരു സിനിമയുടെ വിജയത്തില്‍ അസഹിഷ്ണുവായി പറയേണ്ട പ്രസ്താവനയല്ല ഇതെന്നും ലാലി പ്രതികരിച്ചു. ജയമോഹന് തികഞ്ഞ അഹങ്കാരവും വംശീയതയും ഒപ്പം അതിലൊരു സംഘപരിവാര്‍ കുബുദ്ധിയും ഉണ്ടെന്ന് താന്‍ കരുതുന്നതായും ലാലി പിഎം ഫേസ്ബുക്കില്‍ കുറിച്ചു.

ജയമോഹന്‍ പറഞ്ഞ വിമര്‍ശനങ്ങള്‍ ഒരു സിനിമ വരുമ്പോള്‍ ഉണ്ടാകേണ്ടതല്ല. അതിലൊക്കെയും ചില സത്യങ്ങള്‍ ഉണ്ടെങ്കിലും അത് മലയാളിയുടെ മാത്രം പ്രശ്‌നമായി ഞാന്‍ കണക്കാക്കുന്നില്ല. ഒരു സിനിമയുടെ വിജയത്തില്‍ അസഹിഷ്ണുവായി പറയേണ്ട പ്രസ്താവനയല്ല അത്. ശബരിമലയെ കുറിച്ചും അയ്യപ്പനെ കുറിച്ചും നല്ല ഒരു സിനിമ തമിഴ്‌നാട്ടുകാര്‍ എടുത്തു വിജയിച്ചു കഴിയുമ്പോള്‍ ശബരിമലയിലേക്ക് വരുന്ന തമിഴ് അയ്യപ്പന്മാര്‍ ട്രെയിനിലും പോരുന്ന വഴിയിലും എരുമേലിയിലും പമ്പയിലും ശബരിമലയിലും ഒക്കെ കാണിച്ചുകൂട്ടുന്ന വിതറിയിടുന്ന വൃത്തികേടുകളെ ചൂണ്ടിക്കാണിച്ച് പരിഹസിക്കുന്നത് ശരിയാണോ

കാട്ടില്‍ കുപ്പിച്ചില്ലുകള്‍ പൊട്ടിച്ച് ഇടുന്നത് മലയാളികള്‍ ആണെന്ന് അവര്‍ കണക്കെടുത്തിട്ടുണ്ടോ എങ്ങനെയാണ് പല ദേശക്കാര്‍ വരുന്ന ഒരു സ്ഥലത്തെ വൃത്തികേടുകളെ മലയാളിയില്‍ മാത്രം അടിച്ചേല്‍പ്പിക്കുന്നത് ജയമോഹന് തികഞ്ഞ അഹങ്കാരവും വംശീയതയും ഒപ്പം അതിലൊരു സംഘപരിവാര്‍കുബുദ്ധിയും ഉണ്ടെന്ന് ഞാന്‍ വിചാരിക്കുന്നു. പക്ഷേ തീര്‍ച്ചയായും മലയാളികള്‍ക്ക് എന്നല്ല ലോകമെമ്പാടുമുള്ള എല്ലാ സഞ്ചാരികള്‍ക്കും ഒരു സഞ്ചാര സാക്ഷരത ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. ഓരോ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മനുഷ്യര്‍ നടത്തുന്ന തെമ്മാടിത്തരങ്ങളെ കണ്ടുപിടിച്ച് ഫൈന്‍ അടപ്പിച്ച് ഇല്ലാതാക്കേണ്ട ചുമതല അതാത് ഗവണ്‍മെന്റുകള്‍ ഏറ്റെടുക്കേണ്ടതുമാണ്, ലാലി കുറിച്ചു.

Top