ജയം രവിയുടെ 25-ആം ചിത്രം ‘ഭൂമി’യുടെ ട്രെയിലർ പുറത്ത്

യം രവിയുടെ പുതിയ ചിത്രം ‘ഭൂമി’യുടെ ട്രെയിലർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ. ലക്ഷ്മണിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ജയം രവിയുടെ ഇരുപത്തിയഞ്ചാമത്തെ ചിത്രം കൂടിയാണ്. ചിത്രത്തില്‍ നായികയായി എത്തുന്നത് നിധി അഗര്‍വാള്‍ ആണ്. ജനുവരി 14ന് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. റോണിത് റോയ്, രാധാരവി, ശരണ്യ പൊൻവണ്ണൻ എന്നിവരാണ് മറ്റുതാരങ്ങൾ.

ബോഗന്‍, റോമിയോ ആന്റ് ജൂലിയറ്റ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജയം രവിയും ലക്ഷ്മണും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ബഹിരാകാശ യാത്രികൻ എന്ന കരിയർ ഉപേക്ഷിച്ച് കർഷകനായി മാറിയ വ്യക്തിയുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. ഭൂമിനാഥൻ എന്നാണ് ജയം രവിയുടെ കഥാപാത്രത്തിന്റെ പേര്. ഡി. ഇമ്മൻ ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. നിമിഷങ്ങൾക്കുള്ളിൽ മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്.

Top