ക്രൂരനായ സൈക്കോ കില്ലര്‍; ജയം രവിയുടെ ‘ഇരൈവന്‍’ ട്രെയിലര്‍ എത്തി

ചെന്നൈ: ജയം രവിയെ നായകനാക്കി ഐ. അഹമ്മദ് ഒരുക്കുന്ന സൈക്കോ ത്രില്ലറാണ് ‘ഇരൈവന്‍’.സെപ്തംബര്‍ 28 ന് റിലീസാകുന്ന തമിഴ് ക്രൈം ത്രില്ലര്‍ ഇരൈവന്റെ ട്രെയിലര്‍ പുറത്തിറങ്ങി.ഐ. അഹമ്മദാണ് ചിത്രം ഒരുക്കുന്നത്. ജയം രവി അവതരിപ്പിക്കുന്ന അര്‍ജുന്‍ എന്ന പോലീസുകാരനായും ബ്രഹ്മ എന്ന സീരിയല്‍ കില്ലര്‍ ആയി ബോളിവുഡ് താരം രാഹുല്‍ ബോസും ചിത്രത്തില്‍ എത്തുന്നു.

ചെറിയ പെണ്‍കുട്ടികളെ ക്രൂരമായി കൊല ചെയ്യുന്ന സൈക്കോ കില്ലറായ ബ്രഹ്മ പൊസീസ് തടവില്‍ നിന്ന് രക്ഷപ്പെടുന്നതും. അയാള്‍ കൊലപാതകങ്ങള്‍ നടത്തുന്നതും അത് തടയാന്‍ അര്‍ജുന്‍ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്. കടുത്ത വയലന്‍സ് രംഗങ്ങളാണ് ചിത്രത്തില്‍ എന്നാണ് സൂചന. നയന്‍താരയാണ് ചിത്രത്തില്‍ നായിക.

ആശിഷ് വിദ്യാര്‍ത്ഥി, നരെയ്ന്‍ തുടങ്ങിയ വലിയ താര നിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന്‍ സുന്ദരവും ജയറാം ജിയും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി പുറത്തിറങ്ങും.

തനി ഒരുവന് ശേഷം നയന്‍താരയും ജയം രവിയും ഒന്നിക്കുന്ന ചിത്രമാണ് ഇരൈവന്‍. യുവാന്‍ ശങ്കര രാജയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ജയം രവിയും അഹമ്മദും മുമ്പ് ജനഗണമന എന്ന ചിത്രം ചെയ്തിരുന്നു. എന്നാല്‍ അത് റിലീസ് ചെയ്തിരുന്നില്ല. കീര്‍ത്തി സുരേഷ് നായികയായി അഭിനയിക്കുന്ന സൈറണിലാണ് ജയം രവി അടുത്തതായി അഭിനയിക്കുന്നത്.

Top