ജയം രവി ചിത്രം കോമാളി ; ലിറിക്കല്‍ വീഡിയോ ഗാനം പുറത്തുവിട്ടു

ജയം രവി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കോമാളി. ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസ് ചെയ്തു. ‘ഹൈ സൊന്ന പോതും’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തിറങ്ങിയത്.

പ്രദീപ് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഹിപ്ഹോപ് തമിഴ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് കൗശിക് ആണ്. പ്രദീപ് രംഗനാഥന്‍ സംവിധാനം ചെയുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍ ആണ് നായിക. ചിത്രം ഓഗസ്റ്റ് 15-ന് പ്രദര്‍ശനത്തിന് എത്തും.

Top