Jayam Ravi-Trisha movie Bhoolokam

ജയം രവിയും തൃഷയും പ്രധാന കഥാപാത്രങ്ങളാവുന്ന ഭൂലോകം ഈ മാസം ഇരുപത്തിനാലിന് റിലീസ് ചെയ്യും. നാളുകളായി റിലീസിംഗ് തടസ്സപ്പെട്ടു നില്‍ക്കുന്ന ചിത്രമാണ് ഭൂലോകം.

അടുത്ത കാലത്തായി ജയം രവിയുടെ കരിയറിലുണ്ടായ ഉയര്‍ച്ചയാണ് ഭൂലോകത്തിന്റെ റിലീസിന് തുണയായത്. ഈ വര്‍ഷം തമിഴ് സിനിമ കണ്ട ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു ജയം രവി നായകനായി അഭിനയിച്ച തനി ഒരുവന്‍ എന്ന ചിത്രം .

എന്‍.കല്യാണകൃഷ്ണന്‍ സംവിധാനം ചെയ്ത ഭൂലോകം നിര്‍മ്മിച്ചിരിക്കുന്നത് ആസ്‌ക്കാര്‍ രവിചന്ദ്രന്‍ ആണ്. ഒരു ബോക്‌സറിന്റെ വേഷമാണ് ചിത്രത്തില്‍ ജയം രവി അവതരിപ്പിക്കുന്നത്. പ്രകാശ് രാജാണ് മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശക്തി സൗന്ദര്‍രാജന്റെ മിരുതന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച് വരികയാണ് ജയം രവി ഇപ്പോള്‍.

Top