Jayam Ravi, Shakti Soundar Rajan to team up for new project

തമിഴ് താരം ജയം രവിയും സംവിധായകന്‍ ശക്തി സൗന്ദര്‍ രാജയും വീണ്ടും ഒന്നിക്കുന്നു. മിരുതന്‍ എന്ന ഹിറ്റ് ചിത്രത്തിനു ശേഷമാണ് വീണ്ടും ഇരുവരും പുതിയ ചിത്രത്തിനായി തയ്യാറെടുക്കുന്നത്.

ഇതുവരെ ചിത്രത്തിന് പേര് നല്‍കിയിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്നാണ് അറിയുന്നത്. മിരുതന്റെ വിജയത്തിനു ശേഷം ശക്തിയുമായി പുതിയ ചിത്രം ചെയ്യാന്‍ താരം അഗ്രഹിച്ചിരുന്നു. ചിത്രത്തിന്റെ മറ്റു വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ കെനന്യ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നതെന്ന് താരത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ലക്ഷ്മണ്‍ സംവിധാനം ചെയ്യുന്ന ബോഗന്‍ എന്ന ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തിയായതിനു ശേഷം ശക്തിയുടെ ചിത്രത്തില്‍ ജയം രവി അഭിനയിക്കും. ഹന്‍സികയും അരവിന്ദ് സ്വാമിയുമാണ് ബോഗനിലെ മറ്റ് താരങ്ങള്‍. 2010ല്‍ നാണയം എന്ന ചിത്രത്തിലൂടെയാണ് ശക്തി സംവിധാന രംഗത്തേക്ക് എത്തുന്നത്. ഹ

Top