ജയം രവിയുടെ ബഹിരാകാശ ചിത്രം ‘ടിക് ടിക് ടിക്’ ; ട്രെയിലര്‍ പുറത്തെത്തി

ജയം രവി നായകനാകുന്ന പുതിയ ചിത്രമാണ് ടിക് ടിക് ടിക്.

ഇന്ത്യൻ സിനിമയിലെ ആദ്യ ബഹിരാകാശ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി.

ഭൂമിയെ നശിപ്പിക്കാൻ എത്തുന്ന ക്ഷുദ്ര ഗ്രഹത്തെ നേരിടാൻ ശ്രമിക്കുന്ന ഒരു സംഘം ശാസ്‌ത്രഞ്ജരുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

തമിഴിലെ ആദ്യ സോംബി ചിത്രമായ മിരുതന് ശേഷം ജയം രവിയും സംവിധായകൻ ശക്തി സുന്ദർ രാജനും ഒന്നിക്കുന്ന ചിത്രമാണിത്.

ജയം രവിയെ കൂടാതെ ആരോൺ അസീസ്, നിവേദ പെതുരാജ്, രമേഷ് തിലക് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

Top