കാജല്‍ അഗര്‍വാളും ജയം രവിയും ഒന്നിക്കുന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ ഉടന്‍

കാജല്‍ അഗര്‍വാളും ജയം രവിയും ഒന്നിക്കുന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ നവംബര്‍ 8 മുതല്‍ ആരംഭിക്കും. പ്രദീപ് രംഗനാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വേല്‍സ് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഇസരി ഗിരീഷാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സംയുക്ത ഹെഗ്‌ഡെ, യോഗി ബാബു, സംവിധായകന്‍ കെ എസ് രവികുമാര്‍ എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. റിചാര്‍ഡ് എം നാഥനാണ് ഛായാഗ്രഹണം. ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രം ജയം രവിയുടെ കരിയറിലെ ഇരുപത്തി നാലാമത്തെ ചിത്രമാണ്.

Top