റിലീസ് തീയതി പ്രഖ്യാപിച്ച് ജയം രവി ചിത്രം ‘സൈറണ്‍’

യം രവി ചിത്രം ‘സൈറണ്‍’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി 16-ന് തിയറ്ററുകളിലെത്തും. കീര്‍ത്തി സുരേഷ് നായികയായും അനുപമ പരമേശ്വരന്‍ അതിഥി വേഷത്തിലും പ്രത്യക്ഷപ്പെടുന്ന ഈ ആക്ഷന്‍ ഡ്രാമ ചിത്രം സുജാത വിജയകുമാറാണ് നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫസ്റ്റ് ലുക്കും പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ജയില്‍ പുള്ളിയായ് ജയം രവി വേഷമിടുന്ന ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥയായിട്ടാണ് കീര്‍ത്തി സുരേഷ് എത്തുന്നത്. സമുദ്രക്കനി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. ജി വി പ്രകാശ് കുമാറിന്റെതാണ് സംഗീതം. ഛായാഗ്രഹണം: സെല്‍വകുമാര്‍ എസ്. കെ., ചിത്രസംയോജനം: റൂബന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: കദിര്‍ കെ, ആക്ഷന്‍: ദിലിപ് സുബ്ബരയ്യന്‍, കോറിയോഗ്രഫി: ബൃന്ദ, പിആര്‍ഒ: ശബരി.

Top