ഒമ്പത് വ്യത്യസ്ത ലുക്കില്‍ ജയം രവി ; ‘കോമാളി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ടങ്ക മാറു എന്ന ചിത്രത്തിനുശേഷം ജയം രവി നായകനാകുന്ന പുതിയ ചിത്രമാണ് കോമാളി. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ താരം എത്തുന്നത് 9 വ്യത്യസ്ത ലുക്കിലാണ്. പുറത്തുവിട്ട പോസ്റ്ററില്‍ ജയം രവി ഒരു രോഗിയുടെ വേഷത്തിലാണ്.

നവാഗതനായ പ്രദീപ് രംഗനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളും സംയുക്ത ഹെഗ്‌ഡെയുമാണ് നായികമാരായെത്തുന്നത്.

വേള്‍ഡ് ഫിലിംസ് ഇന്റര്‍നാഷണന്റെ ബാനറില്‍ ഇഷാരി കെ ഗണേഷ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ യോഗി ബാബു, കെ.എസ്. രവികുമാര്‍, ആര്‍.ജെ. അനന്ത എന്നിവരും അഭിനയിക്കുന്നുണ്ട്. ഹിപ്‌ഹോപ് തമീഴയാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

Top