പൊന്നിയിന്‍ സെല്‍വനിലെ നായകന്‍ രാജരാജ ചോളനായി ജയം രവി

പ്രേക്ഷകർ ആരാധനയോടെ കാത്തിരിക്കുന്ന സിനിമയാണ് മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍. വിക്രം, കാര്‍ത്തി, ഐശ്വര്യ റായ്, തൃഷ, റഹ്‍മാന്‍, ജയറാം, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്‍മി എന്നിങ്ങനെ നീളുന്ന താരനിരയില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയം രവിയാണ്. വിക്രം, കാര്‍ത്തി, ഐശ്വര്യ റായ്, തൃഷ എന്നിവരുടെയൊക്കെ ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ നിര്‍മ്മാതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ജയം രവി അവതരിപ്പിക്കുന്ന നായകന്‍റെ പോസ്റ്ററും അവര്‍ അവതരിപ്പിച്ചിരിക്കുകയാണ്.

അരുണ്‍മൊഴി വര്‍മ്മന്‍ എന്ന രാജരാജ ചോളന്‍ ഒന്നാമനായാണ് ചിത്രത്തില്‍ ജയം രവി എത്തുന്നത്. ചിത്രത്തിന്‍റെ ടീസര്‍ ലോഞ്ച് ഇന്ന് വൈകിട്ട് ചെന്നൈയില്‍ നടക്കുന്നതിന് മുന്നോടിയായാണ് ചിത്രത്തിലെ നായകനെ അണിയറക്കാര്‍ ക്യാരക്റ്റര്‍ പോസ്റ്ററിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

Top