ത്രില്ലറുമായി ജയം രവിയും കീര്‍ത്തി സുരേഷും എത്തുന്നു

യം രവിയും കീര്‍ത്തി സുരേഷും ഒന്നിക്കുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ചിത്രത്തിന്റെ പ്രഖ്യാപനത്തെക്കുറിച്ചുള്ള വീഡിയോ സൂചനകള്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. ‘ഹീറോ’, ‘വിശ്വാസം’, ‘അണ്ണാത്തെ’ എന്നീ ചിത്രങ്ങള്‍ക്കായി തിരക്കഥയൊരുക്കിയ ആന്റണി ഭാഗ്യരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. ഓഗസ്റ്റ് 29 ന് സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

ജയം രവിയും കീര്‍ത്തി സുരേഷും നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ജോലികള്‍ പൂര്‍ത്തിയായാല്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. സിനിമയ്ക്ക് ഇത് വരെ പേരിട്ടിട്ടില്ല. ‘സാനി കൈദ’ത്തിന് ശേഷം കീര്‍ത്തി സുരേഷ് പൊലീസ് വേഷത്തിലെത്തുന്ന ചിത്രമായിരിക്കും ഇത്. വരും ദിവസങ്ങളില്‍ മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും.

 

Top