jayalalitha’s death-kanam rajendran

kanam

തിരുവനന്തപുരം: വ്യത്യസ്ത ചേരിയില്‍ നില്‍ക്കുമ്പോഴും തമിഴ്‌നാട്ടിലെ സി.പി.ഐയോടും പാര്‍ട്ടിനേതാക്കളോടും ജയലളിത അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

എന്നും സാധാരണക്കാര്‍ക്കൊപ്പം നിന്ന് അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ഭരണനടപടികള്‍ സ്വീകരിക്കുന്ന ഭരണാധികാരിയായിരുന്നു ജയലളിത.

എല്ലാ പ്രതിബന്ധങ്ങളെയും അവര്‍ അതിജീവിച്ചു. രാജ്യത്തിന്റെ ഫെഡറലിസവും മതേതരത്വവും കാത്തുരക്ഷിക്കാന്‍ ജയലളിത മുന്‍നിന്ന് പ്രവര്‍ത്തിച്ചുവെന്നും കാനം അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

Top