ജയലളിതയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; തലൈവിയായി കങ്കണ റാവത്ത്

മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായിരുന്ന ജയലളിതയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. ചിത്രത്തില്‍ ജയലളിതയായി വേഷമിടുന്നത് ബോളിവുഡ് നടി കങ്കണ റണാവത്ത് ആണ്.

വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് എ.എല്‍.വിജയ് ആണ്. ബാഹുബലിക്കും മണികര്‍ണികയ്ക്കു വേണ്ടി തിരക്കഥ ഒരുക്കിയ കെആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. ചിത്രം ഹിന്ദിയിലും തമിഴിലും ഒരേ സമയം റിലീസ് ചെയ്യിക്കാനാണ് ഒരുങ്ങുന്നത്. ജി വി പ്രകാശ് കുമാര്‍ സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നീരവ് ഷായാണ്.

എന്നാല്‍, ജയലളിതയുടെ ജീവിതം പറയുന്ന മറ്റു രണ്ടു സിനിമകള്‍ കൂടി പുറത്തിറങ്ങും എന്ന് പറഞ്ഞിരുന്നു. ഒന്ന് ‘ദി അയണ്‍ ലേഡി’ യാണ് പ്രിയദര്‍ശിനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിത്യ മേനോനാണ് ജയലളിതയായി അഭിനയിക്കുന്നത്.

രണ്ടാമത്തേത്, നിര്‍മാതാവ് ആദിത്യ ഭരദ്വാജിന്റെ വൈ-സ്റ്റാര്‍ സിനി ആന്‍ഡ് ടെലിവിഷന്‍ പ്രൈവറ്റ് ലിമിറ്റഡ് നിര്‍മിക്കുന്ന ‘തായ്: പുരട്ചി തലൈവി’ ആണ്. ചിത്രത്തിന്റെ സംവിധാനം മുതിര്‍ന്ന സംവിധായകന്‍ ഭാരതിരാജ നിര്‍വ്വഹിക്കുമെന്നാണ് മുന്‍പ് പ്രഖ്യാപനമുണ്ടായിരുന്നത്.

Top