ജയലളിത ആശുപത്രിയില്‍ ജ്യൂസ് കുടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് . .

ചെന്നൈ: ആര്‍.കെ.നഗര്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആശുപത്രിയില്‍ ജയലളിത ജ്യൂസ് കുടിക്കുന്ന ദൃശ്യം പുറത്തായി.

ജയലളിതയുടെ ആരോഗ്യനില ആശുപത്രിയില്‍ മെച്ചപ്പെട്ടിരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ ദ്യശ്യങ്ങള്‍.

ജീവന്‍ നഷ്ടപ്പെട്ട നിലയിലാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന പ്രചരണത്തിന് തിരിച്ചടിയാണ് ഇപ്പോള്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍.

image

അണ്ണാ ഡി.എം.കെയ്ക്കും ഡി.എം.കെയ്ക്കും എതിരായി മത്സരിക്കുന്ന ശശികല വിഭാഗം നേതാവ് ടി.ടി.വി ദിനകരന്‍ പക്ഷമാണ് വീഡിയോ പുറത്തുവിട്ടത്.

ജയലളിതയുടെ മരണത്തില്‍ ശശികല വിഭാഗത്തെ പ്രതിരോധത്തിലാക്കിയവര്‍ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ്.

അതേസമയം, ജയലളിതയുടെ ആശുപത്രി വീഡിയോ സംപ്രേഷണം ചെയ്യരുതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

സംപ്രേഷണം ചെയ്താല്‍ ചട്ടലംഘനമാകുമെന്നും കമ്മീന്‍ ചൂണ്ടിക്കാട്ടി.

Top