ജയലളിതയുടെ കുട്ടിക്കാലം അവതരിപ്പിക്കാന്‍ അനിഘയും

ന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും നടിയുമായ ജയലളിതയുടെ ബാല്യകാലം അവതരിപ്പിക്കാന്‍ അനിഘ സുരേന്ദ്രന്‍ ഒരുങ്ങുന്നു. ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഗൗതം മേനോനും പ്രശാന്ത് മുരുകനും ഒരുക്കുന്ന വെബ് സീരിസിലാണ് അനിഘ വേഷമിടുന്നത്. ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നൈ അറിന്താല്‍ എന്ന ചിത്രത്തില്‍ അനിഘ വേഷമിട്ടിരുന്നു.

ജയലളിതയുടെ ആദ്യകാല (ബാല്യം, കൗമാരം) ജീവിതം അവതരിപ്പിക്കുന്ന എപ്പിസോഡുകള്‍ സംവിധാനം ചെയ്യുന്നത് പ്രശാന്ത് മുരുകനാണ്. എന്നൈ നോക്കി പായും തോട്ട എന്ന സിനിമയുടെ റിലീസിന് ശേഷമാണ് വെബ് സിരീസിന്റെ തിരക്കുകളിലേക്ക് ഗൗതം മേനോന്‍ പ്രവേശിക്കുന്നത്.

Top