ജയലളിതയെ എംജിആറിന്റെ മൃതദേഹം വഹിച്ച സൈനിക വാഹനത്തില്‍ നിന്ന് പിടിച്ചിറക്കി മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.
സിനിമയിലും രാഷ്ട്രീയത്തിലും ജയലളിതയുടെ ഗുരുവായ മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംജി രാമചന്ദ്രന്‍ അസുഖബാധിതനായി മരണപ്പെട്ടതിന് ശേഷം അദ്ദേഹത്തിന്റെ മൃതദേഹം വഹിച്ച വിലാപയാത്രയില്‍ നിന്നാണ് ജയലളിതയെ ഒരു വിഭാഗം അണ്ണാഡിഎംകെ പ്രവര്‍ത്തകരും നേതാക്കളും ആട്ടിയോടിച്ചത്.
സൈനിക വാഹനത്തില്‍ നിന്ന് എംജിആറിന്റെ പത്‌നി ജാനകിയുടെ അനുയായികള്‍ അവരെ പിടിച്ച് വലിച്ച് എറിയുന്ന ദൃശ്യമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.
എംജിആര്‍ മരിച്ച ഡിസംബറില്‍ തന്നെയാണ് ഇപ്പോള്‍ ജയലളിതയും നിര്യാതയായത്. അതും എംജിആറിനെ പോലെ അസുഖബാധിതയായി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷം.