ജയലളിതയുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ നടന്‍ ഇന്ദ്രജിത്ത് എം ജി ആറായി എത്തുന്നു

നടന്‍ ഇന്ദ്രജിത്ത് എം ജി ആര്‍ ആയി വെള്ളിത്തിരയില്‍ എത്തുന്നു. ജയലളിതയെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശിനി ആദ്യമായി സംവിധാനം ചെയ്യുന്ന ‘ ദ അയണ്‍ ലേഡി’ എന്ന ചിത്രത്തിലാണ് ഇന്ദ്രജിത്ത് എം.ജി.ആറായി എത്തുന്നത്.

നിത്യാ മേനനാണ് ദ അയണ്‍ ലേഡിയില്‍ ജയലളിതയായി വേഷമിടുന്നത് .മോഹന്‍ലാലിനു ശേഷം എം.ജി.ആറായി മലയാളത്തില്‍ നിന്ന് അഭിനയിക്കുന്ന നടനാണ് ഇന്ദ്രജിത്ത്. മുന്‍പ് വാമനപുരം ബസ്സ് റൂട്ട് എന്ന ചിത്രത്തില്‍ എംജി ആറിന്റെ വേഷത്തില്‍ ഗാന രംഗങ്ങളില്‍ മോഹല്‍ലാല്‍ അഭിനയിച്ചിരുന്നു.

Top