jayalalitha hospitalised

ചെന്നൈ :തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് വീണ്ടും ഹൃദയസ്തംഭനം. ഇതേതുടർന്ന് അവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

തമിഴ്നാട് അതിർത്തിയിൽ കേരള സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

അഭ്യന്തര വകുപ്പ് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. എ.ഐ.ഡി.എം.കെ നേതാക്കളും, മന്ത്രിമാരും ആശുപത്രിയിൽ എത്തിച്ചേർന്നിട്ടുണ്ട്.

ഏതു സാഹചര്യവും നേരിടാൻ കേന്ദ്രസേനയെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്.

പതിനായിരങ്ങളാണ് തമിഴ്നാട്ടിൽ പ്രാർത്ഥനയോടെ തെരുവിലിറങ്ങിയിരിക്കുന്നത്.

Top