Jayalalitha hospitalised-medical bulletin

ചെന്നൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അതീവ ഗുരുതരാവസ്ഥയിലാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍.

ഹൃദയവും ശ്വാസകോശങ്ങളും പ്രവര്‍ത്തിക്കുന്നത് യന്ത്രസഹായത്താലാണെന്നും മുഖ്യമന്ത്രി വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും മെഡിക്കല്‍ ബുളളറ്റിനില്‍ പറയുന്നു.

ശ്വാസകോശത്തിലെ അണുബാധ സ്ഥിതി ഗുരുതരമാക്കുന്നു. ഡല്‍ഹിയില്‍ നിന്നെത്തിയ എയിംസ് വിദഗ്ധ സംഘം സ്ഥിതി വിലയിരുത്തി. ലണ്ടനിലെ ഡോ.റിച്ചാര്‍ഡ് ബീലിയുടെ ഉപദേശവും അപ്പോളോ ആശുപത്രി തേടി.

Top