ജയലളിതയുടെ പോയസ് ഗാര്‍ഡനില്‍ പാതിരാത്രിയില്‍ വന്‍ അലര്‍ച്ച, ആത്മാവെന്ന് . .

ചെന്നൈ: അന്തരിച്ച തമിഴക മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം പോലെ അവരുടെ വസതിയിലും ദുരൂഹത.

ജയ ദത്തെടുത്ത് പോയസ് ഗാര്‍ഡനിലെ വേദനിലയത്തില്‍ താമസിപ്പിച്ച അനാഥ കുട്ടികള്‍ക്കും ജീവനക്കാര്‍ക്കുമാണ് ഈ വിചിത്ര അനുഭവം.

ബംഗ്ലാവിലെ ഒഴിഞ്ഞ മുറികളില്‍ നിന്ന് പാതിരാത്രിയില്‍ വന്‍ അലര്‍ച്ച കേള്‍ക്കുന്നുണ്ടെന്നും താനേ അടയുകയും തുറക്കുകയും ചെയ്യുന്നുമുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.

ഇതിനു പുറമെ ജയലളിതയുടെ സമാധിയെ ചുറ്റിപറ്റിയും നിരവധി കഥകള്‍ പ്രചരിക്കുന്നുണ്ട്.

ഇവിടെ ഡ്യൂട്ടിക്കായി നിയമിക്കുന്ന പൊലീസുകാര്‍ക്ക് പെട്ടെന്ന് രോഗം പിടിപെടുന്നുവെന്നതാണ് കഥ.

ഇരുപതോളം പൊലീസുകാരെ ഇങ്ങനെ രോഗം പിടിപെട്ട് മാറ്റേണ്ടി വന്നിട്ടുണ്ടത്രെ. മുന്‍പ് സമാധിയില്‍ നിന്ന് ചില ശബ്ദങ്ങള്‍ കേള്‍ക്കുന്നതായ വാര്‍ത്തകളും പ്രചരിച്ചിരുന്നു.

ജയലളിതയുടെ ആത്മാവ് അവിടെ അസ്വസ്ഥയായി കറങ്ങി നടക്കുകയാണെന്നാണ് തമിഴകത്തെ ഒരു വിഭാഗം ഉറച്ചു വിശ്വസിക്കുന്നത്.

തന്റെ മരണത്തിന് കാരണക്കാരായവരെ അമ്മ വെറുതെ വിടില്ലന്ന് തന്നെയാണ് മക്കള്‍ കരുതുന്നത്.

ഭക്തിപ്രിയരായ ജനതയുള്ള തമിഴകത്ത് ജയലളിതയുടെ ആത്മാവിനായി പ്രത്യേക പൂജകളും ഇപ്പോള്‍ നടക്കുന്നുണ്ട്.

Top