jayalalitha-biju ramesh-

ഇടുക്കി: ജയലളിത കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് ബാര്‍ വ്യവസായി ബിജു രമേശ്. കേരളത്തില്‍ അഴിമതിരഹിത ഭരണം കൊണ്ടുവരാന്‍ ജയലളിതക്കേ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ 68-ാം ജന്മദിനത്തിനോടനുബന്ധിച്ച് മൂന്നാറില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണ് ബിജു രമേശ് തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.

കേരളത്തില്‍ മാറിമാറിവരുന്ന സര്‍ക്കാരുകള്‍ ജനത്തിനു വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും, അഴിമതിരഹിതഭരണം വരണമെങ്കില്‍ ജയലളിത കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്നും അദ്ദേഹം പറഞ്ഞു.

മക്കളെ അമ്മ പരിപാലിക്കുന്നതുപോലെ കേരളത്തിലെ ജനങ്ങളെ ജയലളിത സംരക്ഷിക്കുമെന്നും അതിനാല്‍ ജനങ്ങള്‍ അവരോടൊപ്പം നില്‍ക്കണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടു. താന്‍ അമ്മയോടൊപ്പം നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top