ജയസൂര്യ വിജയ് ബാബു കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘തൃശൂര്‍ പൂരം’ ട്രെയിലര്‍ പുറത്തിറങ്ങി

യസൂര്യ നായകനായി എത്തുന്ന ‘തൃശൂര്‍ പൂരം’ എന്ന സിനിമയുടെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ജയസൂര്യ വിജയ് ബാബു കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ നായികയായി എത്തുന്നത് സ്വാതിക റെഡി ആണ്.

തൃശൂരിന്റെ പശ്ചാത്തലത്തിലാണ് ‘തൃശൂര്‍ പൂരം’ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയത് സംഗീത സംവിധായകനായ രതീഷ് വേഗയാണ്. രാജേഷ് മോഹനാണ് ചിത്രത്തിന്റെ സംവിധാനം. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മാണം. ആര്‍.ഡി. രാജശേഖര്‍ ആണ് ഛായാഗ്രാഹകന്‍.

ഇതിനു മുമ്പും ജയസൂര്യ തൃശൂര്‍ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളില്‍ എത്തിയിട്ടുണ്ട്.

Top