ജയ അരി ഉത്പാദനം നിര്‍ത്തിയിട്ട് വര്‍ഷങ്ങളായി, ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: 1965-ല്‍ ഉത്പാദനം നിര്‍ത്തിയ ജയ അരി എന്ന പേരില്‍ മലയാളികള്‍ കഴിച്ചത് മറ്റൊന്ന്.

സിവില്‍ സപ്ലൈസ് കോര്‍പറേഷനു വേണ്ടി ജയ അരി ആന്ധ്രയില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ മന്ത്രി പി തിലോത്തമനും സംഘവും അവിടെ എത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറം ലോകം അറിയുന്നത്. ബൊന്ദലുവിന്റെ ചോറാണ് മലയാളികള്‍ ഇത്രയും നാളും ജയ അരി എന്ന പേരില്‍ കഴിച്ചിരുന്നത്.

ഉപമന്ത്രി കെ.ഇ കൃഷ്ണമൂര്‍ത്തിയോടും സംഘത്തോടും ജയ അരിയെ പറ്റി മന്ത്രി തിലോത്തമന്‍ വിശദീകരിച്ചപ്പോള്‍ കൃഷ്ണമൂര്‍ത്തിക്കും സംഘത്തിനും ജയ അരിയെ പറ്റി സംശയം തോന്നുകയും തുടര്‍ന്ന് അവ പരിശോധിക്കുകയും ചെയ്യുകയായിരുന്നു. അപ്പോഴാണ് കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത് ജയ അരി അല്ലെന്ന് മനസ്സിലായത്. ബൊന്ദലുവെന്ന് വിളിക്കുന്ന അരിയാണ് ജയ എന്ന പേരില്‍ എത്തിയിരുന്നത്. പ്രഭാത് (എംടിയു 3626) എന്നാണ് ഈ അരിയുടെ ഔദ്യോഗിക നാമം.

Top