ആന്ധ്രയിൽ നിന്ന് ജയ അരി എത്താൻ വൈകും; ജി ആർ അനിൽ

തിരുവനന്തപുരം: ആന്ധ്രാപ്രദേശില്‍ നിന്ന് ജയ അരി എത്താൻ വൈകും. നിലവിൽ അരി സ്റ്റോക്കില്ലെന്ന് ആന്ധ്ര ഭക്ഷ്യമന്ത്രി കെ.പി നാഗേശ്വര റാവു പറഞ്ഞു . കേരളത്തിന്റെ ആവശ്യം കർഷകരെ അറിയിക്കും.

കൃഷിയിറക്കി സംഭരിച്ച് കേരളത്തിലെത്തിക്കുമെന്നും ഭക്ഷ്യമന്ത്രി ജി. ആർ അനിലുമായുളള ചർച്ചയ്ക്ക് ശേഷം ആന്ധ്രാ മന്ത്രി അറിയിച്ചു. കർഷകരുമായി ചർച്ച ചെയ്ത് കുറഞ്ഞ വിലക്ക് തന്നെ അരി ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾ സംഭരിക്കുമെന്ന് മന്ത്രി അനിലും പറഞ്ഞു. ആന്ധ്രയില്‍ നിന്ന് അരി ഇറക്കുമതി ചർച്ച ചെയ്യാനാണ് ഇന്ന് ആന്ധ്ര ഭക്ഷ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. 35 രൂപ വിലയുണ്ടായിരുന്ന ഒരു കിലോ ജയ അരിയുടെ ഇപ്പോഴത്തെ വില 60 രൂപയാണ്.

ആന്ധ്ര,കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ ഉല്‍പ്പാദനത്തില്‍ വന്ന കുറവാണ് വിലക്കയറ്റത്തിന് മുഖ്യ കാരണമായി സര്‍ക്കാര്‍ പറയുന്നത്. കേരളപ്പിറവിയോടനുബന്ധിച്ച് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സ്പെഷ്യൽ അരി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

Top