ബോളിവുഡ് താരം ജയപ്രദ മുഖ്യവേഷത്തിലെത്തുന്ന ‘കിണര്‍’ ; ട്രെയിലര്‍ പുറത്ത്

jayapradha-actress

ബോളിവുഡ് താരം ജയപ്രദ മുഖ്യവേഷത്തിലെത്തുന്ന കിണര്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി. കുടിവെള്ളം പ്രമേയമാക്കി ഒരുക്കുന്ന ചിത്രം ഉടന്‍ തന്നെ തിയേറ്ററുകളിലെത്തും. എം എ നിഷാദ് കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ സജീവ് പി കെ, ആന്‍ സജീവ് എന്നിവരാണ്.

ആറ് വര്‍ഷത്തിന് ശേഷമാണ് ജയപ്രദ മലയാളത്തിലേക്ക് എത്തുന്നത്. മോഹന്‍ലാലും, ജയപ്രദയും ഒന്നിച്ച പ്രണയത്തിന്റെ നിര്‍മാതാക്കളായ അരോമ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ബാനറാണ് ഫ്രാഗ്രന്റ് നെച്ചര്‍. രേവതി, പശുപതി, പാര്‍ത്ഥിപന്‍, നാസ്സര്‍, പാര്‍വതി നമ്പ്യാര്‍, അര്‍ച്ചന, ജോയ് മാത്യു, രഞ്ജി പണിക്കര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കും.

Top