ബോളിവുഡ് താരം ആമിര്‍ ഖാന്റെ അഭിനന്ദനം ഓര്‍ത്തെടുത്ത് ജയ ജയ ജയ ജയ ഹേ സംവിധായകന്‍

ഹായ് വിപിന്‍, ദിസ് ഈസ് ആമിര്‍ ഖാന്‍’- ബോളിവുഡ് താരം ആമിര്‍ ഖാന്റെ അഭിനന്ദനം ഓര്‍ത്തെടുത്ത് ജയ ജയ ജയ ജയ ഹേ സംവിധായകന്‍ വിപിന്‍ ദാസ്. സിനിമ പുറത്തിറങ്ങിയതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ആമിര്‍ ഖാന് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് സിനിമയെ പ്രശംസിച്ചുകൊണ്ട് ബോളിവുഡ് സൂപ്പര്‍താരം അയച്ച സന്ദേശത്തെക്കുറിച്ച് പറയുന്നത്.

ആമിര്‍ ഖാന് നന്ദി പറഞ്ഞ സംവിധായകന്‍ ഈ കൃതജ്ഞത മുഴുവന്‍ മുഴുവന്‍ അണിയറ പ്രവര്‍ത്തകരോടും ജയ ജയ ജയ ജയ ഹേയെ സ്‌നേഹിക്കുന്നവരോടും അറിയിക്കുന്നതായും കൂട്ടിച്ചേര്‍ത്തു. ജയ ഹേ കണ്ടുവെന്നും ഇത് സിനിമകള്‍ക്കിടയിലെ മികച്ച സിനിമയാണെന്നുമാണ് വിപിന്‍ ദാസിനോട് ആമിര്‍ ഖാന്‍ അറിയിച്ചത്. ‘എനിക്ക് സിനിമ ഇഷ്ടമായി. നിരവധി തലങ്ങളുള്ള സിനിമയിലെ കഥാപാത്രങ്ങളും മികച്ചതായിരുന്നു. ഇത്രയും മനോഹരമായ സിനിമ ചിത്രീകരിച്ചതില്‍ വിപിന് നന്ദി അറിയിക്കുന്നു. സിനിമ എനിക്ക് പ്രതീക്ഷയും സന്തോഷവും നല്‍കി’ ആമിര്‍ ഖാന്റെ സന്ദേശത്തില്‍ പറയുന്നു.

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും നായികാ നായകനായെത്തിയ മനോഹര സിനിമയാണ് ജയ ഹേ. കൂടാതെ അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പറവൂര്‍, ഹരീഷ് പേങ്ങന്‍, നോബി മാര്‍ക്കോസ്, ശരത് സഭ, ആനന്ദ് മന്മഥന്‍, മഞ്ജു പിള്ള തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തിയിരുന്നു.

 

Top