ഫോട്ടോഗ്രാഫര്‍മാര്‍ക്കെതിരെ പ്രതികരിച്ച് താരം; വൈറലായി ജയ ബച്ചന്റെ വീഡിയോ

ബോളിവുഡിലെ കോസ്റ്റ്യൂം ഡിസൈനറായ മനീഷ് മല്‍ഹോത്രയുടെ പിതാവ് സൂരജ് മല്‍ഹോത്ര കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. ബോളിവുഡ് ഒന്നടങ്കം അദ്ദേഹത്തിന്റെ വസതിയിലേക്ക് എത്തിയിരുന്നു. മകള്‍ ശ്വേത നന്ദയ്ക്കൊപ്പമായിരുന്നു ജയ ബച്ചന്‍ എത്തിയത്. മരണവീടിന് മുന്നില്‍ നിന്നും താരത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍മാര്‍ക്കെതിരെ പ്രതികരിക്കുന്ന താരത്തിന്റെ വിഡീയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

സാഹചര്യം നോക്കാതെ ചിത്രങ്ങള്‍ പകര്‍ത്തിയതിനാണ് ജയ ബച്ചന്‍ പ്രകോപിതയായത്. നിങ്ങള്‍ക്ക് മാന്യതയുണ്ടോ, സാഹചര്യം എന്താണെന്ന് മനസ്സിലായില്ലേ, ഇതുപോലൊരു സാഹചര്യം നിങ്ങളുടെ വീട്ടിലാണ് ഉണ്ടാവുന്നതെങ്കില്‍ നിങ്ങളെങ്ങനെയാണ് പ്രതികരിക്കുക എന്ന് തനിക്ക് കാണണമെന്നും അവര്‍ പറഞ്ഞു.

ജയ പ്രതികരിച്ചതോടെ പലരും ചിത്രങ്ങളെടുക്കുന്നത് അവസാനിപ്പിക്കുകയായിരുന്നു. നേരത്തെയും ജയ ബച്ചന്‍ ഫോട്ടോഗ്രാഫര്‍മാരെ ചീത്ത വിളിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. സന്ദര്‍ഭം മനസ്സിലാക്കാതെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയവര്‍ക്കെതിരെ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

Top