ട്രെയിന്‍ യാത്രയ്ക്കിടെ പത്ത് ബിഎസ്എഫ് ജവാന്മാരെ കാണാതായി; അന്വേഷണം ആരംഭിച്ചു

train

കൊല്‍ക്കത്ത: ട്രെയിന്‍ യാത്രയ്ക്കിടയില്‍ പത്ത് ബിഎസ്എഫ് ജവാന്മാരെ കാണാതായി. പശ്ചിമ ബംഗാളില്‍ നിന്ന് ജമ്മു-കശ്മീരിലേക്ക് സ്‌പെഷ്യല്‍ ട്രെയിനില്‍ യാത്ര ചെയ്ത ജവാന്‍മാരെയാണ് കാണാതായിരിക്കുന്നത്. പശ്ചിമ ബംഗാളിലെ ബര്‍ധമാനിനും ബിഹാറിലെ ധന്‍ബാദിനും ഇടയില്‍ വെച്ചാണ് ഇവരെ കാണാതായതെന്ന് പൊലീസ് വ്യക്തമാക്കി.

83 ജവാന്മാരാണ് ഈ ട്രെയിനിലുണ്ടായിരുന്നത്. ദീന്‍ ദയാല്‍ ഉപാധ്യായ സ്റ്റേഷനില്‍ ട്രെയില്‍ എത്തിയപ്പോഴാണ് ജവാന്‍മാരെ കാണാതായ വിവരം മനസ്സിലായത്. തുടര്‍ന്ന് കാണാതായ ജവാന്മാരുടെ കമാന്‍ഡര്‍, ദീന്‍ദയാല്‍ ഉപാധ്യായ നഗര്‍ റെയില്‍വേ സ്റ്റേഷനിലെ റെയില്‍വേ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Top