ജാർഖണ്ഡിൽ ഐഇഡി സ്‌ഫോടനം; രണ്ട് ജവാന്മാർക്ക് ഗുരുതര പരുക്ക്

റാഞ്ചി: ജാര്‍ഖണ്ഡിലെ ലോഹര്‍ദാഗ ജില്ലയില്‍ ഐഇഡി സ്ഫോടനം. കോബ്രാ ബറ്റാലിയനിലെ രണ്ട് ജവാന്മാര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കോബ്രാ ജവാന്മാരായ ദിലീപ് കുമാര്‍ നാരായണ്‍ ദാസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ വിമാനമാര്‍ഗം റാഞ്ചിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.

തീവ്രവാദ ബാധിത പ്രദേശമായ ബുള്‍ബുള്‍-പെഷ്രാര്‍ മേഖലയില്‍ സ്‌ഫോടനം നടന്നത്. ഇവിടെ സി.ആര്‍.പി.എഫിന്റെ പ്രത്യേക ഓപ്പറേഷന്‍ യൂണിറ്റായ കോബ്രയുടെയും, ജാര്‍ഖണ്ഡ് പൊലീസും സംയുക്തമായി തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനം നടത്തിയിരുന്നു. ഇതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്.

Top