ധീരജവാന്‍ സാം ഏബ്രഹാമിന്റെ ഭൗതികശരീരം സംസ്‌കരിച്ചു; അന്ത്യാജ്ഞലി അര്‍പ്പിച്ച് ജനലക്ഷങ്ങള്‍

sam-alex

മാവേലിക്കര: ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ട കരസേനയിലെ ധീരജവാന്‍ ലാന്‍സ് നായിക് സാം ഏബ്രഹാമിന്റെ (35) ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. പുന്നമ്മൂട് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ നടന്ന ചടങ്ങിന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

ഇന്നലെ രാത്രി തിരുവനന്തപുരത്തു എത്തിച്ച സാമിന്റെ ഭൗതികശരീരം ഇന്നു രാവിലെയാണ് ജന്മനാടായ മാവേലിക്കരയിലെത്തിച്ചത്. ധീരജവാന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ ജനലക്ഷങ്ങളാണ് മാവേലിക്കരയിലേക്ക് ഒഴുകിയെത്തിയത്.

Top