നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ ഷെല്ലാക്രമണം; സൈനികന് വീരമൃത്യു

ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു. മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലാണ് സംഭവം.

ഷാപുര്‍-കെര്‍നി സെക്ടറില്‍ ശനിയാഴ്ച രാത്രിയാണ് പാകിസ്ഥാന്‍ വെടിവെപ്പു നടത്തിയത്. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തുകയായിരുന്നു. ഷെല്ലാക്രമണത്തില്‍ നാല് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികില്‍സക്കിടെ ഒരാള്‍ മരിക്കുകയായിരുന്നു.

Top