ജവാന്‍ ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തി; ശേഷം സ്വയം ജീവനൊടുക്കി

പട്‌ന: ഭാര്യയെ വെടിവച്ചു കൊന്ന് ജവാന്‍ ആത്മഹത്യ ചെയ്തു. ബിഹാറിലെ സിതാമര്‍ഹി സിറ്റിയിലാണ് സംഭവം. സിതാമര്‍ഹിയിലെ വാടക ഫ്‌ളാറ്റില്‍വച്ചാണ് ചന്ദ്ര ഭൂഷണ്‍ ഭാര്യ മധുവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഏഴുതവണയാണ് ചന്ദ്ര ഭൂഷണ്‍ ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ത്തത് എന്ന് പൊലീസ് പറയുന്നു. ചന്ദ്ര ഭൂഷണ്‍ ഡ്യൂട്ടിയ്ക്ക് എത്താതായപ്പോള്‍ വീട്ടില്‍ അന്വേഷിച്ചെത്തിയ സഹപ്രവര്‍ത്തകരാണ് ഇരുവരേയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് കോണ്‍സ്റ്റബിളായിരുന്ന ചന്ദ്ര ഭൂഷണനെ സിതാമര്‍ഹിയില്‍ ക്വിക്ക് റെസ്‌പോണ്‍സ് ടീമിലെ ജവാനായി ഈയിടെയാണ് നിയമിച്ചത്. ആറുമാസം മുമ്പായിരുന്നു ചന്ദ്ര ഭൂഷണും മധുവും തമ്മിലുള്ള വിവിഹം.

Top