കൊല്ലത്ത് സൈനികന്‍ നീതി ലഭിക്കാനായി കേഴുന്നു . . മുഖം തിരിച്ച് റവന്യൂ ഉദ്യോഗസ്ഥര്‍ !

jawan

കൊല്ലം: രാജ്യം കാക്കുന്ന സൈനികനും കേരളത്തില്‍ നീതിയില്ലേ ? ഈ ചോദ്യം ഇപ്പോള്‍ ഉയരുന്നത് കൊല്ലത്ത് നിന്നാണ്.ഓരോ സൈനികനും സേനയില്‍ ചേരുന്നത് സ്വയം രാജ്യത്തിനായി ജീവത്യാഗം ചെയ്യുന്നതിനായാണ്.

നാട് കാക്കുന്ന സൈനികനെയും കുടുംബത്തെയും കാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വവുമാണ്. അതാണ് ഇവിടെ ഇപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുന്നത്.

ഉത്തര്‍ പ്രദേശില്‍ സേവനം അനുഷ്ഠിക്കുന്ന കൊല്ലം നെടുമ്പാറ സ്വദേശിയായ സൈനീകനും കുടുംബത്തിനും നേരെയാണ് റവന്യു വകുപ്പിന്റെ ഈ കടുത്ത അവഗണന.

jawan

ബാങ്ക് വായ്പ എടുത്താണ് കൊല്ലം പുനലൂര്‍ നഗരസഭയിലെ തുമ്പൂരില്‍ സൈനികന്റെ കുടുംബം ഭൂമി വാങ്ങി വീടുവച്ചത്. എന്നാല്‍ മാസങ്ങള്‍ പലതു കഴഞ്ഞിട്ടും വീടിന് നമ്പര്‍ ഇതുവരം ലഭിച്ചിട്ടില്ല.

വീട്ടു നമ്പര്‍ ലഭിക്കുന്നതിനായി സൈനീകന്റെ കുടുംബം ഓഫീസ് കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. എന്നാല്‍ ഇതുവരെ നമ്പര്‍ നല്‍കാന്‍ റവന്യു വകുപ്പ് തയാറായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് സൈനികന്റെ മാതാവ് നിരാഹാര സമരം വരെ നടത്തിയിരുന്നു.

എന്നിട്ടും ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കാന്‍ തയാറായിട്ടില്ലെന്നാണ് വിവരം. നഗരസഭയുടെ പകപോക്കലാണ് ഇതിന്റെ പിന്നിലെന്നാണ് സൈനീകന്റെ കുടുംബം ആരോപിക്കുന്നത്.

Top