റോഡ് മുറിച്ചു കടക്കവെ കാറിന്റെ ബോണറ്റില്‍ തട്ടി; ജവാനെ കുത്തി പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍

crime

വെഞ്ഞാറമൂട്; റോഡ് മുറിച്ചു കടക്കവെ വാഹനത്തിന്റെ ബോണറ്റില്‍ തട്ടിയെന്ന പേരില്‍ ജവാനെ കാര്‍ യാത്രക്കാരന്‍ കുത്തി പിക്കേല്‍പ്പിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് കവലയില്‍ വച്ചായിരുന്നു സംഭവം. കോട്ടുകുന്നം അക്കരവിള വീട്ടില്‍ വിനീതി(27)നാണ് കാര്‍ യാത്രക്കാരന്റെ അക്രമണത്തില്‍ നെഞ്ചിന് കുത്തേറ്റത്. അക്രമം നടത്തിയ ചടയമംഗലം ശാന്തിഭവനില്‍ കൃഷ്ണകുമാറി(35)നെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

മൂന്നു ദിവസം മുമ്പായിരുന്നു വിനീതിന്റെ വിവാഹം. ബുധനാഴ്ച രാവിലെ ഒന്‍പതരയോടെ വിനീത് സംസ്ഥാന പാതയില്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ കൃഷ്ണകുമാറിന്റെ വാഹനം ദേഹത്തു തട്ടുന്ന നിലയില്‍ അടുത്തെത്തി. ഇതുകണ്ട് കാറിന്റെ ബോണറ്റില്‍ വിനീത് കൈ കൊണ്ടു തട്ടിയ ശേഷം റോഡ് മുറിച്ച് കടന്ന് പഞ്ചായത്ത് റോഡിലേക്കു നീങ്ങി. ഈ സമയം കാര്‍ നിര്‍ത്തിയിട്ട് കത്തിയുമായെത്തിയ കൃഷ്ണകുമാര്‍ വിനീതിനെ കുത്തുകയായിരുന്നു.

നെഞ്ചില്‍ കുത്തേറ്റ് രക്തം വാര്‍ന്ന് റോഡില്‍ വീണ വിനീതിനെ പാങ്ങോട് സൈനിക ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവം കണ്ട നാട്ടുകാരാണ് കൃഷ്ണകുമാറിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. കാര്‍ തന്റെ അടുത്തെത്തിയപ്പോള്‍ ഡ്രൈവറുടെ ശ്രദ്ധയുണ്ടാകാനാണ് ബോണറ്റില്‍ തട്ടിയതെന്ന് വിനീത് പറയുന്നു.

Top